കൊച്ചി: ഗായകന്‍ എം.ജി ശ്രീകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. കൊച്ചി ബോള്‍ഗാട്ടി പാലസിനു സമീപം ശ്രീകുമാര്‍ കായല്‍ കൈയേറി അനധികൃതമായി കെട്ടിടം നിര്‍മിച്ചെന്നാണു കേസ്.
2010ല്‍ വാങ്ങിയ 11.50 സെന്‍റ് സ്ഥലത്ത് നിര്‍മിച്ച കെട്ടിടമാണ് എം.ജി. ശ്രീകുമാറിനെ വെട്ടിലാക്കിയിരിക്കുന്നത്. എറണാകുളം വിജിലന്‍സ് യൂണിറ്റിനാണ് അന്വേഷണ ചുമതല. അന്വേഷണം നടത്തി ഫെബ്രുവരി 19നു മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
Mobile AppDownload Get Updated News