ദേശീയ അവാർഡ് ജേതാവ് കൂടിയായ റാമിന്‍റെ നാലാമത്തെ ചിത്രമാണിത്. രണ്ടുവർഷം മുൻപാണ് ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിൽ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. തമിഴിലും മലയാളത്തിലുമായിട്ടാണ് ചിത്രമൊരുങ്ങുന്നത്.
സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം മലയാളത്തിൽ നിന്ന് സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. യുവാന്‍ ശങ്കര്‍ രാജയുടെതാണ് സംഗീതം. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത്.
Mobile AppDownload Get Updated News