അനൂപ് മേനോന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ശിവദയും ശ്രുതി രാമചന്ദ്രനുമാണ് നായികാ വേഷത്തിലെത്തുന്നത്. മിറാക്കിള്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മുഹമ്മദ് ഫൈസലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ദിനേശ് പള്ളത്ത് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം ഉള്ളാട്ടില്‍ വിഷ്വല്‍ മീഡിയ പ്രദര്‍ശനത്തിനെത്തിക്കുന്നു. ഷാന്‍ റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത്. ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തും.
Mobile AppDownload Get Updated News