Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

പൃഥ്വി നായകനാകുന്ന ആടുജീവിതത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു

$
0
0

ബ്ലെസി-പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ആടുജീവിതത്തിന്‍റെ ചിത്രീകരണമാരംഭിച്ചു. മാർച്ച് ഒന്നിനാണ് ചിത്രീകരണം ഔദ്യോഗികമായി ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്. തിരുവല്ലയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ഒമാൻ, രാജസ്ഥാൻ എന്നിവടങ്ങളും പ്രധാന ലൊക്കേഷൻ ആയിരിക്കും. ആടു ജീവിതത്തിന്‍റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് ബ്ലെസിയാണ്. ബ്ലെസിയുടെ നിർമാണ കമ്പനിയായ വിഷ്വൽ റൊമാൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിൽ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. സൈനയായി അമല പോൾ വേഷമിടുന്നു. ബെന്യാമിന്‍ നോവലായ ആടുജീവിതത്തിന്‍റെ ദൃശ്യാവിഷ്‌കാരമാണ് ഈ ചിത്രം. കെ.യു മോഹന്‍ ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ആടുജീവിതം. പൃഥ്വിരാജ് തന്‍റെ ഒരു വർഷമാണ് ചിത്രത്തിന് വേണ്ടി നീക്കിവച്ചിരിക്കുന്നത്. തന്‍റെ കരിയറിലെ ഏറ്റവും വെല്ലുവിളി ഉയർത്തുന്ന ചിത്രം കൂടിയായിരിക്കും ആടുജീവിതം എന്നാണ് താരവും വ്യക്തമാക്കുന്നത്.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>