സൗബിന്‍ ഷാഹിര്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുഡാനി ഫ്രം നൈജീരിയ ഈ മാസം 23ന് തീയേറ്ററുകളിലെത്തും. നവാഗതനായ സക്കറിയയാണ് ചിത്രം സംവിധാനം നിര്‍വഹിക്കുന്നത്. മലബാറിന്‍റെ ഫുട്ബോള്‍ പശ്ചാത്തലത്തില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
നൈജീരിയന്‍ നടനായ സാമുവല്‍ റോബിന്‍സനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. കോഴിക്കോടും മലപ്പുറത്തുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രത്തിലെ ഗാനവും ട്രൈലറും പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. റെക്‌സ് വിജയനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്. ഹാപ്പി ഹവേഴ്സ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Mobile AppDownload Get Updated News