'ടിയാൻ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇന്ദ്രജിത്തും മുരളി ഗോപിയും ഒന്നിക്കുന്നു. ‘താക്കോല്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ കിരണ്‍ പ്രഭാകരനാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ പൂജ കഴിഞ്ഞദിവസം നടന്നു. സംഗീതത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ഈ സിനിമ നിര്‍മ്മിക്കുന്നത് സംവിധായകനായ ഷാജി കൈലാസാണ്. വേറിട്ട കഥ പറയുന്ന ചിത്രത്തിനായി മികച്ച തിരക്കഥയാണ് ഒരുക്കിയിരിക്കുന്നതെന്ന് ഷാജി കൈലാസ് അഭിപ്രായപ്പെട്ടു.
ആകാംക്ഷാഭരിതമായ മുഹൂര്‍ത്തങ്ങൾ നിറഞ്ഞ ചിത്രം ഹാസ്യരൂപത്തിലായിരിക്കും അവതരിപ്പിക്കുക. ചിത്രത്തിനൊപ്പം റസൂല്‍പൂക്കുട്ടിയും സഹകരിക്കുന്നുണ്ട്. എം ജയചന്ദ്രനാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.
Mobile AppDownload Get Updated News