നേരത്തെ വനിതാ ജഡ്‌ജി വേണമെന്ന് നടി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതിനെ തുടർന്ന് അതിനുള്ള നിയമ നടപടികൾ ആരാഞ്ഞ് ഹൈക്കോടതി രജിസ്ട്രാർക്ക് മുഖ്യമന്ത്രി കത്തയച്ചിരുന്നു. എന്നാൽ, വനിതാ സെഷന്‍സ് ജഡ്ജിമാര്‍ ജില്ലയില്‍ കുറവാണെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ മറുപടി നൽകി. ജില്ലയിൽ രണ്ട് വനിതാ ജഡ്‌ജിമാരാണുള്ളത്. ഒരാൾ സിബിഐ ജഡ്‌ജിയും മറ്റെയാൾ സമീപ ജില്ലയിലേക്ക് സ്ഥലം മാറി പോകുന്നയാളും. അതിനാൽ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി വാദം കേൾക്കട്ടെ എന്നാണ് ഹൈക്കോടതി സ്വീകരിച്ച നിലപാട്. ഇത്തരം കേസുകളിൽ വനിതാ ജഡ്‌ജി വേണമെന്ന വ്യവസ്ഥ മുന്നോട്ട് വെച്ചാണ് നടി നീങ്ങുന്നത്.
Mobile AppDownload Get Updated News