ദിലീഷ് പോത്തൻ-ഫഹദ് ഫാസിൽ കൂട്ടുകെട്ടിലിറങ്ങിയ 'മഹേഷിന്‍റെ പ്രതികാരം' എന്ന ചിത്രത്തിന്‍റെ 125- ാം ദിനാഘോഷത്തിന് ഏറെ പുതുമ. ചിത്രത്തിന്‍റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേകം തയ്യാറാക്കിയ ക്യാമറയുടെ മാതൃകയാണ് നൽകിയിരിക്കുന്നത്. അതിൽ മഹേഷിന്‍റെ പ്രതികാരമെന്നും 125 ഡെയ്സ് എന്നും എഴുതിയിട്ടുമുണ്ട്. കിട്ടിയ അണിയറപ്രവർത്തകരെല്ലാം ക്യമാറയുമേന്തി നിൽക്കുന്ന ചിത്രം എഫ്.ിബിയിൽ പോസ്റ്റ് ചെയ്യുകയാണ്. മഹേഷിന്റെ വിജയാഘോഷം എന്നായിരുന്നു പരിപാടിയുടെ പേരും.
Mobile AppDownload Get Updated News