ആസിഫലിയുടെ ഭാര്യയുടെ മുഖം പൂര്‍ണ്ണമായി മറക്കാത്ത ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ഇൗ സാഹചര്യത്തിലാണ് ആസിഫലിക്ക് പിന്തുണയുമായി എംഎ നിഷാദ് പരസ്യമായി രംഗത്തെത്തിയത്.
അസഹിഷ്ണത എല്ലാ വിഭാഗങ്ങളിലുമുണ്ടെന്നതിനുളള ഏറ്റവും പുതിയ ഉദാഹരണമാണ് നടനെയും കുടുംബത്തെയും അപമാനിച്ച് കൊണ്ട് ചിലര്‍ രംഗത്തെത്തിയിരിക്കുന്നത്.ആരാണ് ശരി ചെയ്യുന്നതെന്ന് തീരുമാനിക്കുന്നത് താലിബാനിസം മനസ്സില്‍ കൊണ്ട് നടക്കുന്ന സദാചാര വാദികളല്ല എന്നും എംഎ നിഷാദ് തന്‍റെ പോസ്റ്റിൽ പറയുന്നു.
Mobile AppDownload Get Updated News