ചിമ്പുവിന്റെ പ്രതിഫലത്തെ കുറിച്ചുള്ള തര്‍ക്കമാണ് അച്ചം യെന്‍പത് മഡമയ്യയുടെ റിലീസിംഗിനെ ബാധിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്‍റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തള്ളി പോകാതെ എന്ന ഗാനം ഇനിയും ചിത്രീകരിച്ച് കഴിഞ്ഞിട്ടില്ല. ചിമ്പു സഹകരിക്കാത്തത് കൊണ്ടാണ് ഗാന ചിത്രീകരണവും റിലീസും വൈകുന്നത് എന്നാണ് ഗൗതം മേനോന്‍ ഒരു അഭിമുഖത്തില്‍പറഞ്ഞത്.
ചിമ്പു തുടര്‍ച്ചയായി തന്നെ അവഗണിക്കുകയാണ്. ഇങ്ങനെ പോയാല്‍ ആ ഗാനം തന്നെ ഒഴിവാക്കി ചിത്രം റിലീസ് ചെയ്യാന്‍ താന്‍ നിര്‍ബന്ധിതന്‍ആകുമെന്നും ഗൗതം പറയുന്നു. ഇതിന് പിന്നാലെ ചിമ്പു വിനോടുള്ള ബന്ധപ്പെട്ടുള്ളവരിൽ നിന്നുള്ള വിശദീകരണം എത്തി. ഗൗതം മേനോനോട് ബഹുമാനം കാരണം അഡ്വാന്‍സ് പോലും വാങ്ങാതെയാണ് ചിത്രത്തില്‍ചിമ്പു അഭിനയിച്ചതെന്ന് താരത്തിന്‍റെ അടുത്ത വൃത്തങ്ങള്‍ പറയുന്നു.
സംവിധാകന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രമായതും ചിമ്പുവിനെ ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ സിനിമ ഏകദേശം പൂര്‍ത്തിയായിട്ടും ഇതുവരെ ചിമ്പുവിനെ ഒരു പൈസ പോലും നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ ഗാനരംഗത്തില്‍ അഭിനയിക്കണമെങ്കില്‍ പൂര്‍ണ്ണമായ പ്രതിഫലം കിട്ടണമെന്നാണ് താരത്തിന്‍റെ നിലപാട്. ചിത്രത്തിനായി എ ആര്‍ റഹ്മാന്‍ ഈണം ഇട്ട തള്ളിപ്പോകാതെ ഗാനം ഇതിനോടകം ഹിറ്റായി കഴിഞ്ഞു.
Mobile AppDownload Get Updated News