ആറു വർഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി-സ്നേഹ ജോഡി ഒന്നിക്കുന്നു. ഹനീഫ് അദാനി സംവിധാനം ചെയുന്ന ചിത്രത്തിലാണ് ഈ താര ജോഡി വീണ്ടും ഒന്നിക്കുന്നത്.
മമ്മൂട്ടിയുടെ ഭാര്യയുടെ വേഷത്തിലാണ് സ്നേഹ എത്തുന്നത്. ഒരു സ്റ്റൈലൻ മോഡേൺ കഥാപാത്രമായിട്ടാണ് ഈ ചിത്രത്തിൽ മാമൂട്ടി എത്തുന്നത്. മാമൂട്ടിയുടെ ഭാര്യ കഥാപാത്രത്തെയാണ് സ്നേഹ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ തുറുപ്പു ഗുലാൻ,പ്രമാണി എന്നീ ചിത്രങ്ങളിലും സ്നേഹ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിരുന്നു. ഓഗസ്റ് 25 ന് തൃശ്ശൂരിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
Mobile AppDownload Get Updated News