വടവാതൂര്‍ സ്വദേശിയായ സാം മാത്യു 2012ല്‍ സിഎം എസ് കോളജിലെ പഠനകാലത്താണ് 'സഖാവ്' എന്ന കവിത എഴുതിയത്. സഖാവ് എന്ന കവിത 2012ല്‍ സിഎംഎസ് കോളജില്‍ നിന്നും പുറത്തിറങ്ങിയ കോളജ് മാഗസീനിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്. അന്ന് സാം പാടുന്നത് ചിത്രീകരിച്ചത് കേട്ട് പലര്‍ക്കും ഈ കവിത അറിയാമായിരുന്നു. എന്നാല്‍ കണ്ണൂര്‍ ബ്രണ്ണന്‍ കോളജിലെ ആര്യ ദയാല്‍ എന്ന വിദ്യാര്‍ഥിനി പാടിയ കവിതയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കവിത പ്രസിദ്ധീകരിച്ച നാല് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു കവിത ഈ രീതിയില്‍ ഏറ്റെടുക്കപ്പെട്ടത്. സിഎംഎസ് കോളജ് പഠനകാലത്തു ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായിരുന്ന സാം മാത്യു ഇപ്പോള്‍ എംജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ അവസാന വര്‍ഷവിദ്യാര്‍ഥിയാണ്.
ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തെ ക്യാമ്പസ് നൊസ്റ്റാള്‍ജിയയുമായെത്തുന്ന ചിത്രത്തില്‍ മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥിയായി ടൊവീനോ തോമസ ആണ് വേഷമിടുന്നത്. 'ഒരു മെക്‌സിക്കന്‍ അപാരത' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ നവാഗതനായ ടോം ഇമ്മട്ടിയാണ്. 44 വര്‍ഷം മുന്‍പുള്ള എറണാകുളം മഹാരാജാസ് കോളെജാണ് സിനിമയുടെ പശ്ചാത്തലം. സംവിധായകന്‍ രൂപേഷ് പീതാംബരനാണ് ടൊവീനോയ്‌ക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായി അണിനിരക്കും.
Mobile AppDownload Get Updated News