എന്നാല്‍ ജീവനാംശത്തിന് പുറകെ പോയി ഈ വിഷയത്തിൽ കൂടുതൽ പ്രശ്നങ്ങളില്‍ ഏര്‍പെടാന്‍ അമലയ്ക്ക് താൽപര്യമില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സിനിമാലോകത്തുള്ള സുഹൃത്തുക്കള്‍ തന്നെ ഇവര്‍ക്കിടയില്‍ മധ്യസ്ഥം വഹിക്കാന്‍ ശ്രമിച്ചെങ്കിലും അമല താത്‍പര്യം പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷയം സംബന്ധിച്ച് വിജയ് പത്രക്കുറിപ്പ് ഇറക്കിയപ്പോഴും അമല പ്രതികരിക്കാതെ മാറി നിന്നു.
2015 മാര്‍ച്ച് മുതല്‍ അകന്ന് കഴിയുകയാണെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നതെങ്കിലും കഴിഞ്ഞ വര്‍ഷം അവസാനത്തോടെ മാത്രമാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്ത് തുടങ്ങിയതെന്നാണ് സൂചനകള്‍. ഇരു കൂട്ടരും നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടില്ല. എങ്കിലും അമല സിനിമാഭിനയം നിര്‍ത്തി കുടുംബിനിയായാല്‍ സ്വീകരിയ്ക്കാന്‍ തയ്യാറാണെന്നാണ് വിജയുടെ കുടുംബാംഗങ്ങള്‍ പറയുന്നത്. വിജയ്‌യുടെ വീട്ടുകാര്‍ തന്നെ മാനസികമായി പീഡിപ്പിച്ചെന്നും തന്‍റെ സിനിമാ മോഹത്തിന് എതിരാണെന്നും അമലയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
Mobile AppDownload Get Updated News