വൃത്തി ദൈവീകമാണെന്ന് കാണിക്കുന്നതിനായി നടി കങ്കണ റണൗട്ട് അഭിനയിച്ച സ്വച്ഛ് ഭാരത് പരസ്യം ശ്രദ്ധേയമാകുന്നു. കേന്ദ്രസർക്കാറിന്റെ സ്വച്ഛ് ഭാരത് പദ്ധതിയുമായി സഹകരിച്ചാണ് കങ്കണ പുതിയ പരസ്യത്തിൽ ലക്ഷ്മി ദേവിയായി അഭിനയിക്കുന്നത്. വീട്ടിൽ ദൈവത്തെ ആരാധിക്കുകയും ദൈവത്തിന് നിരക്കാത്തത് ചെയ്യുകയും ചെയ്താൽ വീട്ടിലെ പൂജാമുറികൾ അനാഥമാകുമെന്നാണ് പരസ്യം. ഇഷ കോപ്പികർ, രവി കിസ്സൻ, ഓംകാർ കപൂർ തുടങ്ങിയ താരങ്ങളും പരസ്യത്തിൽ അഭിനയിച്ചിട്ടുണ്ട്.
Mobile AppDownload Get Updated News