നവാഗത സംവിധായകനായ മനു കണ്ണന്താനം സംവിധാനം ചെയ്യുന്ന 'ദൂരം' എന്ന സിനിമയിലൂടെയാണ് ഇരട്ട നായികമാരായി ഇവരെത്തുന്നത്. ദുബായില്‍ ആശ ശരത്തിന്റെ ഡാന്‍സ് ട്രൂപ്പിലുള്ളവരാണ് ഇരുവരും. ഇരട്ട നായികമാരെ തേടുന്ന കാസ്റ്റിങ്ങ് കോള്‍ വഴിയാണ് ഇവര്‍ സിനിമയിലേക്കെത്തിയത്.
ദൂരത്തിന്റെ ഷൂട്ടിങ്ങ് തീരും മുമ്പേ നിവിന്‍ പോളിയുടെ പുതിയ ചിത്രമായ 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യ'ത്തിലേക്കും ഇരട്ടകളില്‍ ഒരാളായ ഐമയ്ക്ക് ഓഫറെത്തി. ഐനയ്ക്ക് അപ്പോഴേക്കും ഷാര്‍ജ എയര്‍പോര്‍ട്ടില്‍ ജോലികിട്ടിയതിനാല്‍ തല്‍ക്കാലം സിനിമയ്ക്ക് അവധി നല്‍കിയിരിക്കുകയാണ്. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തില്‍ നിവിന്റെ നാലുസഹോദരിമാരില്‍ ഒരാളായാണ് ഐമ അഭിനയിക്കുന്നത്.
ആശ ശരത്തിനൊപ്പം ദുബായില്‍ നിരവധി സ്റ്റേജ് ഷോകളില്‍ ഇവര്‍ സഹകരിച്ചിട്ടുണ്ട്. ആശ ശരത്ത് വഴിയാണ് സിനിമയിലേക്കുള്ള വഴി തുറന്നതും. ആറാം ക്ലാസുവരെ ദുബായിലായിരുന്നു പഠനം. ശേഷം പ്ലസ് ടുവരെ കോട്ടയം വിദ്യാനികേതനിലായിരുന്നു. പിന്നീട് ബിരുദം ദുബായില്‍ വെച്ചായിരുന്നു പൂര്‍ത്തിയാക്കിയത്. കോഴിക്കോട് സ്വദേശിയായ സെബാസ്റ്റ്യനാണ് അച്ഛന്‍. അമ്മ പ്രീതി ഷാര്‍ജയില്‍ പോലീസ് വകുപ്പിലാണ് ജോലിചെയ്യുന്നത്.
Mobile AppDownload Get Updated News