സൂപ്പർ ആക്ഷൻ ഹീറോ ജാക്കി ചാൻ നായകനാകുന്ന പുതിയ ചിത്രം സ്‌കിപ്‌ട്രേസ് സെപ്‌റ്റംബർ 2ന് ഇന്ത്യൻ തിയേറ്ററുകളിലെത്തും. പിവിആർ പിക്‌ചേഴ്‌സ് ആണ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്. ഡീപ് ബ്ലൂ സീ, ഡൈ ഹാർഡ് 2, ക്ലിഫാഗെർ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ റെന്നി ഹാർലിന്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ.
രജനികാന്ത് ചിത്രമായ കബാലിയിൽ വില്ലനായി എത്തിയ തായ്‌വാൻ നടൻ വിൻസ്‌റ്റൺ ചാവോ ആണ് ഈ ചിത്രത്തിലും വില്ലൻ വേഷം ചെയ്‌തിരിക്കുന്നത്.
ചിത്രത്തിന്റെ ട്രെയിലർ കാണാം.
Mobile AppDownload Get Updated News