നഴ്സുമാരുടെ ജീവിതത്തെ ആസ്പദമാക്കി മലയാള സിനിമ വരുന്നു. ഇറാഖിലെ തിക്രിത്തില്‍ വിമതരുടെ പിടിയലായ ആശുപത്രിയില്‍ കുടുങ്ങിയ മലയാളി നഴ്സുമാരുടെ ജീവിതമാണു ചിത്രത്തിന്റെ പ്രമേയം.. പാർവതി, കുഞ്ചാക്കോ ബോബന്‍, പാര്‍വതി, ഫഹദ് ഫാസില്‍, ആസിഫ് അലി, ജോജു, അലന്‍സിയര്‍ തുടങ്ങിയവര്‍ വേഷമിടുന്നു. സംവിധാനം നിര്‍വഹിക്കുന്നത് ദീര്‍ഘകാലമായി സിനിമയില്‍ എഡിറ്ററായിരുന്ന മഹേഷ് നാരായണനാണ്. ഇതുവരെ പേരിടാത്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മഹേഷ് നാരായണനും പി.വി ഷാജികുമാറും ചേര്‍ന്നാണ്.
വാര്‍ത്തകളിലൂടെ അറിഞ്ഞ സംഭവങ്ങളെക്കാള്‍ വേദന നിറഞ്ഞതാണ് നഴ്സുമാരുടെ ജീവിതമെന്നു നടി പാര്‍വതി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. നഴ്സുമാര്‍ക്ക് വേതനം വര്‍ദ്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം ഉണ്ടായിരിക്കുന്ന പശ്ചാത്തലത്തില്‍ സിനിമയ്ക്ക് പ്രസക്തി വര്‍ദ്ധിച്ചതായി നടന്‍ കുഞ്ചാക്കോ ബോബനും പറഞ്ഞു.കൊച്ചിയില്‍ ഷൂട്ടിംഗ് ആരംഭിച്ച സിനിമയുടെ ഒരു ഭാഗം ഇറാഖിലെ നജാഫിലും ചിത്രീകരിക്കും.
Mobile AppDownload Get Updated News