സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിതോത്സവം (ഐ.എഫ്.എഫ്.കെ) ഡിസംബര്‍ ഒമ്പത് മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കും.
മേളയുടെ നടത്തിപ്പിനായി കലാ, സാംസ്‌കാരിക, സാമൂഹിക പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയുള്ള സംഘാടക സമിതി രൂപീകരണം സെപ്തംബര്‍ 23 ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയില്‍ നടക്കുമെന്ന് അക്കാദമി ചെയര്‍മാന്‍ കമല്‍ അറിയിച്ചു.
Mobile AppDownload Get Updated News