യൂട്യൂബിൽ കത്തിക്കയറുകയാണ് നടന്‍ മമ്മൂട്ടിയും സംവിധായകൻ ജോണി ആന്‍റണിയും ഒന്നിക്കുന്ന തോപ്പിൽ ജോപ്പന്‍ എന്ന സിനിമയുടെ ടീസർ. യൂട്യബിലെ ഇന്ത്യ ട്രെൻഡിംഗ് ലിസ്റ്റിൽ ആദ്യ അഞ്ചിനുള്ളിൽ തോപ്പിൽ ജോപ്പന്‍ ടീസർ ഇടം നേടി കഴിഞ്ഞു. 24 മണിക്കൂറുകൊണ്ട് അഞ്ച് ലക്ഷത്തിലേറെ വ്യൂസാണ് ടീസറഇന്.
മമ്മൂട്ടിയുടെ അച്ചായൻ ഗെറ്റപ്പ് തരംഗമാകുകയാണ്. അതേസമയം പാലക്കാട് നെന്മാറയില്‍ നടന്ന തോപ്പില്‍ ജോപ്പന്‍ റോഡ് ഷോയിൽ കാളവണ്ടിയെത്തിയതും ആളുകൾക്ക് കൗതുകമായി. നെന്മാറ MLA ബാബു ഫ്ലാഗ് ഒഫ് നിർവ്വഹിച്ചു. ഒക്ടോബർ ഏഴിനാണ് റിലീസ്.
Mobile AppDownload Get Updated News