Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

'വെള്ളത്തിനടിയിലൊരു പ്രണയകഥ': ഒരു അക്വേറിയം ലവ് സ്റ്റോറി

$
0
0

വെള്ളത്തിനടിയിലെ പ്രണയകഥ പറയുന്ന ഒരു അക്വേറിയം ലവ് സ്റ്റോറി എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. അനു മോഹനും ഗായത്രി സുരേഷുമാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജമ്‌നാപ്യാരി ടീമാണ് ഈ ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. അര മണിക്കൂറോളം ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രം മൂന്ന് ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരിച്ചത്. മലയാളത്തിലെ ആദ്യ അണ്ടർ വാട്ടർ ഷോർട്ട് ഫിലിം കൂടിയാണ് ഇതെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ഇതിനോടകം തന്നെ ഹ്രസ്വചിത്രം ലക്ഷത്തിലേറെ പേരാണ് കണ്ടത്.




മലയാള സിനിമയില്‍ സീനിയറായ പല സംവിധായകരുടെയുമൊപ്പം അസിസ്റ്റന്‍റായി പ്രവര്‍ത്തിക്കുന്ന അമല്‍ രവിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആദര്‍ശ് അജിത്തും ആര്‍ജെ മൈക്കും മാസ്റ്റര്‍ ഗൗരവ് മേനോനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. പ്രജീഷ് പ്രേമിന്‍റെ വരികൾക്ക് ലിജിൻ ബാമ്പിനോ സംഗീതം പകര്‍ന്നിരിക്കുന്നു. ഹരിതാ ബാലകൃഷ്ണനും ഋത്വിക് ചന്ദും ചേര്‍ന്നാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

Oru Aquarium Love Story Malayalam short film getting attraction

Oru Aquarium Love Story Malayalam short film getting attraction from Youtube

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>