ശക്തനിൽ ശക്തൻ...എതിരാളിക്കൊരു പോരാളി....'ഇടി' എന്ന സിനിമയിലെ ദാവൂദ് ഇബ്രാഹിം കുട്ടികളുടെ സൂപ്പർ ഹീറോ ആകാൻ വരുന്നു. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി നായകന്റെ ആക്ഷൻ ചിത്രകഥയും കുട്ടികൾക്കായി ഇറക്കിയിരിക്കുകയാണ് അണിയറക്കാർ. കുട്ടികളുടെ ചാനലായ കൊച്ചു ടിവിയിൽ പ്രൊമോ വീഡിയോയും ഇറങ്ങിയിട്ടുണ്ട്. ആഗസ്ത് 12നാണ് ജയസൂര്യ പോലീസ് വേഷത്തിലെത്തുന്ന സജീദ് വാഹിയ ഒരുക്കുന്ന ചിത്രത്തിന്റെ റിലീസ്.
Mobile AppDownload Get Updated News