മിമിക്രിയിലൂടെ പ്രശസ്തി നേടിയ സിനിമാതാരം സാഗർ ഷിയാസ്(50)അന്തരിച്ചു. ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെതുടർന്ന് കഴിഞ്ഞ പത്തുദിവസമായി ചികിത്സയിലായിരുന്നു. നാദിർഷയ്ക്കും കലാഭവൻ മണിക്കൊപ്പം നിരവധി മിമിക്രിവേദികളിൽ തിളങ്ങിയിട്ടുണ്ട്. രജനികാന്തിന്‍റെ ബാഷയുടെ വേഷത്തിലാണ് സാഗർഷിയാസ് ഏറെ തിളങ്ങിയിട്ടുള്ളത്. അഞ്ചരകല്യാണം, പഞ‌്ച പാണ്ഡവർ, മായാവി, കല്യാണഉണ്ണികൾ, കൂട്ടുകാര്‍, മാണിക്യൻ, മഞ്ചാടിക്കുരു, എടിഎം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
Mobile AppDownload Get Updated News