മുൻ മിസ് യൂണിവേഴ്സും നടിയുമായ സുസ്മിത സെന്നുമായി വിവാഹേതര ബന്ധമുണ്ടായിരുന്നതായി സംവിധായകൻ വിക്രം ഭട്ട്. പക്വതയില്ലാത്ത പ്രായത്തിലായിരുന്നു അതെന്നും വിക്രം ഭട്ട് പറഞ്ഞു. തന്‍റെ പുതിയ ചിത്രമായ ലവ് ഗെയിംസിന്‍റെ പ്രചരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു വിക്രം ഭട്ട്.
പത്രലേഖയെ ധൈര്യമില്ലാത്തവളെന്ന് വിളിച്ച വിക്രം ഭട്ട് പ്രചാരണത്തിന്‍റെ സമയത്ത് പത്രലേഖ സഹകരിച്ചില്ലെന്നും കുറ്റപ്പെടുത്തി. ലവ് ഗെയിംസ് റിലീസിനൊരുങ്ങവേയാണ് പ്രതികരണം. ഗൗരവ് അരോറ, താര അലീഷ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുക. ലവ് ഗെയിംസ് പോലെയുള്ള ഒരു ബോൾഡ് ചിത്രത്തിനായി ഇന്ത്യയിലെ പ്രേക്ഷകർ കാത്തിരിക്കുകയാണെന്ന് വിക്രം ഭട്ട് പറഞ്ഞു.
Mobile AppDownload Get Updated News